മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; പോസ്‌റ്ററെത്തി, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

By Staff Reporter, Malabar News
entertainment image_malabar news
Muttiah Muralitharan, Vijay Sethupathi
Ajwa Travels

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്‌റ്ററും പങ്കുവെച്ചിട്ടുണ്ട്. വിജയ് സേതുപതി മുരളീധരനായി എത്തുന്ന ചിത്രം എം എസ് സ്രീപതി സംവിധാനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതവും പോരാട്ടവും അടിസ്‌ഥാനമാക്കി ഒരുങ്ങുന്ന ഈ സ്‌പോര്‍ട്‌സ് ഡ്രാമ, മൂവി ട്രെയിന്‍ മോഷന്‍ പിക്‌ചേഴ്‌സ്, ഡര്‍ മോഷന്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നു എന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ മുരളീധരന്റെ ബൗളിങ് ആക്ഷനടക്കമുള്ള പോസ്‌റ്റര്‍ പങ്കുവെച്ചത്. നേരത്തെ ചിത്രത്തിന്റെ പേര് ‘800’ ആണെന്നടക്കമുള്ള നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, പോസ്‌റ്ററില്‍ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല.

 2020ല്‍ ലോകവ്യാപകമായി റിലീസ് ചെയ്യാനിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം നീണ്ട് പോവുകയായിരുന്നു.

Read Also: ‘ഷെഫീല്‍ഡ്’ മലബാറിലേക്ക്

മുത്തയ്യ മുരളീധരനായി അഭിനയിക്കാന്‍ കഴിയുന്നതില്‍ താന്‍ ഏറെ സന്തുഷ്‌ടനാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞിരുന്നു. തമിഴ് വംശജനും ക്രിക്കറ്റ് ലോകത്തില്‍ തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച ആളുമായ മുത്തയ്യയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് വിവരം. അതേസമയം ബോളിങ് ആക്ഷനും മറ്റും മുത്തയ്യ മുരളീധരനില്‍ നിന്ന് പഠിക്കുകയാണ് വിജയ് സേതുപതി.

National News: മമതാ ബാനർജിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE