‘ഷെഫീല്‍ഡ്’ മലബാറിലേക്ക്; ക്വാര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് വമ്പന്‍മാര്‍

By Staff Reporter, Malabar News
malabarnews-shefield
Representational Image
Ajwa Travels

കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ ഷെഫീല്‍ഡ് യുണൈറ്റഡ് കോഴിക്കോട്ടെ ക്വര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ കേരളത്തിലെ ആരാധക പിന്തുണ വര്‍ദ്ധിപ്പിക്കാനാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ഫുട്‌ബോളിനു ഏറ്റവും വളക്കൂറുള്ള മലബാറിലേക്ക് എത്തുന്നത്. ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൂചനകളുണ്ട്. ഇക്കാര്യം ഷെഫീല്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

‘കേരള യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്’ എന്നായിരിക്കും ക്വാര്‍ട്‌സിന്റെ പുതിയ പേര്. മലപ്പുറം ആയിരിക്കും ഹോംഗ്രൗണ്ട്. ആദ്യ സീസണില്‍ കേരള പ്രീമിയര്‍ ലീഗും ഐ-ലീഗ് രണ്ടാം ഡിവിഷനിലും ആകും ടീം മല്‍സരിക്കുക. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ഇംഗ്ലണ്ടിലെ സൗത്ത് യോർക്‌ഷെയർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ് ആണ് ഷെഫീല്‍ഡ് യുണൈറ്റഡ്. 1889-ലാണ് ക്ലബ് രൂപീകരിച്ചത്. ഇംഗ്ലണ്ടിലെ ഏറ്റവും പഴയ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ് ഇത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഭൂരിഭാഗവും ഒന്നാം ഡിവിഷന്‍ ലീഗിലാണ് മത്സരിച്ചിട്ടുള്ളത്.

നിലവില്‍ സൗദി രാജകുടുബത്തിന്റെ കൈകളിലാണ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം. അല്‍ ഹിലാല്‍ ക്ലബ് (സൗദി), ഹിലാല്‍ യുണൈറ്റഡ് (ദുബായ്), ബിയര്‍ഷോട്ട് (ബെല്‍ജിയം) എന്നീ ക്ലബ്ബുകളും ഇവര്‍ക്ക് കീഴിലുണ്ട്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു ക്ലബ്.

കേരളത്തിലെ ഫുട്ബാള്‍ വികസനത്തിന് വളരെ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പ്രഖ്യാപനം. അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലകരെയും തരങ്ങളെയും വാര്‍ത്തെടുക്കാന്‍ ഈ നീക്കത്തിനു കഴിയുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ വിലയിരുത്തല്‍.

Read Also: പ്രശാന്ത്; മലബാറിൽ നിന്ന് ഇന്ത്യൻ ഫുട്‍ബോളിലേക്കൊരു വജ്രായുധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE