‘രാജാവിന്റെ മകന്‍’ ബ്ലാസ്‌റ്റേഴ്‌സിൽ; കിബുവിന്റെ തുറുപ്പു ചീട്ടാവും

By Staff Reporter, Malabar News
vicente_gomez_malabarnews
Vincente Gomez
Ajwa Travels

കൊച്ചി: ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച ബ്ലാസ്‌റ്റേഴ്സ്‌ തങ്ങളുടെ ഏറ്റവും മികച്ച സൈനിങ് പുറത്തുവിട്ടു. സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ
വിന്‍സെന്റെ ഗോമസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സൈന്‍ ചെയ്‌തത്‌. ഡിഫന്‍സീവ്  മിഡ്‌ഫീൽഡർ പൊസിഷനു പുറമെ സെന്‍ട്രല്‍ മിഡ്‌ഫീൽഡർ ആയും അറ്റാക്കിങിലും കളിക്കാന്‍ കഴിവുള്ള താരമാണ് വിന്‍സെന്റെ ഗോമസ്.

ആറരക്കോടിയിലേറെ രൂപ മാര്‍ക്കറ്റ് വാല്യൂവുള്ള വിസെന്റെ ഗോമസിനു 3 വര്‍ഷത്തെ കരാര്‍ ആണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിരിക്കുന്നത്.
സ്‌പാനിഷ്‌ സെഗുണ്ട ലീഗിലെ ഡിപ്പാര്‍ട്ടീവ ലാ കൊരുണയിലാണ് ഗോമസ് കളിച്ചു കൊണ്ടിരുന്നത്. 2 സീസണുകളില്‍ ആയി കോപ്പ ഡെല്‍ റെയ് മത്സരമുള്‍പ്പടെ 60 മത്സരങ്ങളില്‍ ആണ് വിൻസെന്റെ ഗോമസ് ഡിപ്പാര്‍ട്ടീവ ലാ കൊരുണ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയത്.

വന്‍ തുകയാണ് താരത്തെ ടീമില്‍ എത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് എസ്‌ഡി കരോളിസ് സ്‌കിന്‍കിസ് മുടക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സെര്‍ജിയോ സിഡോഞ്ച, ഫക്കുണ്ടോ പെരേര എന്നിവരാണ് നിലവില്‍ ടീമിലെ വിദേശ താരങ്ങള്‍. ഇവര്‍ക്കൊപ്പം ഗോമസും ചേരുന്നതോടെ ടീം അടിമുടി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE