മധ്യപ്രദേശിൽ വാഹനാപകടം; കുഞ്ഞടക്കം 7 മരണം

By News Bureau, Malabar News
Ajwa Travels

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൻ വാഹനാപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. കുട്ടി ഉൾപ്പെടെ 7 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.

മൊദാമാവ് ഗ്രാമത്തിൽ രാത്രി രണ്ട് മണിയോടെയാണ് സംഭവം. വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

മൊഹ്‌ഖേദിലെ കൊദാമാവ് ഗ്രാമത്തിൽ വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോകവെയാണ് അപകടം നടന്നത്. കുട്ടികൾ ഉൾപ്പെടെ 12 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മുന്നിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചു മാറുന്നതിനിടെ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Most Read: തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർഥിക്ക് നേരെ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE