നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു

By News Desk, Malabar News
Accident_2020-Sep-24
Representational Image
Ajwa Travels

പാലക്കാട്: ആലത്തൂരില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ പോലീസ്‌ വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പാടൂര്‍ സ്വദേശി പൊന്നനാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.

വഴിയരികിൽ നില്‍ക്കുകയായിരുന്ന പൊന്നനെ പോലീസ്‌ വാഹനം ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. വടക്കഞ്ചേരി സിഐ സന്തോഷ് സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആലത്തൂര്‍ ഭാഗത്തു നിന്ന് വടക്കഞ്ചേരിയിലേക്ക് പോവുകയായിരുന്നു വാഹനം.

ഇടിച്ച വാഹനത്തില്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത വേഗതയിലായിരുന്നു പോലീസ്‌ വാഹനമെന്നും ഇടിയുടെ ആഘാതത്തില്‍ വൃദ്ധന്‍ ഇരുപത് മീറ്ററോളം ദൂരേക്ക് തെറിച്ചു വീണതായും കണ്ടുനിന്നവർ പറയുന്നു.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തുടര്‍ നടപടികളുണ്ടാവുമെന്നും പോലീസ്‌ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.

Malabar News: നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE