കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
acid attack
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ മുൻസിഫ് കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് (39) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ന്യൂസ് ജങ്ഷനിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഷാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതി ചാപ്പരപ്പടവ് കൂവേരി സ്വദേശി അഷ്‌കറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ആക്രമണ കാരണം വ്യക്‌തമല്ല. ആക്രമണത്തിൽ ജീവനക്കാരിക്ക് സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപ്പനക്കാരനായ ജബ്ബാർ എന്നിവർക്ക് പൊള്ളലേറ്റു. ചില വഴിയാത്രക്കാരുടെ വസ്‌ത്രങ്ങളിലും ആസിഡ് വീണ് കത്തി.

Most Read: ‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE