‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

അതേസമയം, സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുത നൽകരുതെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ കുടുംബ സങ്കൽപ്പത്തോട് ചേരുന്നതല്ല സ്വവർഗ വിവാഹമെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

By Trainee Reporter, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതുമായി ബന്ധപ്പെട്ട അന്തിമ വാദം അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് പരിഗണിക്കും. വാദം തൽസമയം ജനങ്ങളെ കാണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്, കോടതി വെബ്സൈറ്റിലും യുട്യൂബിലും തൽസമയം സംപ്രേഷണം ചെയ്യും.

വളരെ പ്രാധാന്യമുള്ള വിഷയമാണിതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഈ വിഷയത്തിലെ ഏത് തീരുമാനവും സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഭരണഘടനാ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അധിക സത്യവാങ്മൂലം ഉണ്ടെങ്കിൽ കേന്ദ്ര സർക്കാർ മൂന്നാഴ്‌ചക്കകം സമർപ്പിക്കണമെന്നും കോടതി വ്യക്‌തമാക്കി.

പത്ത് വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. സ്‌‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞത് നാല് സ്വവർഗ ദമ്പതികൾ എങ്കിലും വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുത നൽകരുതെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഭർത്താവ്, ഭാര്യ, അവർക്കുണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തോട് ചേരുന്നതല്ല സ്വവർഗ വിവാഹമെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പിൽ സ്വവർഗ ലൈംഗികബന്ധം ഉൾപ്പടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്‌ഥകൾ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയെങ്കിലും സ്വവർഗ വിവാഹത്തിന് സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹരജിക്കാർക്ക് അവകാശപ്പെടാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. സ്വവർഗ വിവാഹം അംഗീകരിക്കുന്നതിനും രജിസ്‌റ്റർ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്ക് സാധുത നൽകുന്നത് വലിയ സങ്കീർണതകൾക്ക് വഴിവെച്ചേക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്.

Most Read: ബ്രഹ്‌മപുരം തീപിടിത്തം; സഭയിൽ വാക്‌പോര്- മൗനം തുടർന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE