ക്രൂരതകൾക്ക് അവസാനമില്ല; യുപിയിൽ ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

By News Desk, Malabar News
Acid Attack In UP
സംഭവസ്‌ഥലം പരിശോധിക്കുന്ന പോലീസ്
Ajwa Travels

നോയിഡ: ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുന്നു. യുപിയിലെ ഗോണ്ടാ നഗരത്തിൽ മൂന്ന് ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. മൂന്ന് പേരും സഹോദരിമാരാണ്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടികളുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

8, 12, 17 വയസായ പെൺകുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ മേൽ ആസിഡ് ഒഴിച്ചിട്ട് അക്രമികൾ കടന്നുകളഞ്ഞു. മൂത്തകുട്ടിക്ക് 35 ശതമാനവും രണ്ടാമത്തെ കുട്ടിക്ക് 25 ശതമാനവും ഇളയകുട്ടിക്ക് 5 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് പേരും ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.

Read Also: ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു

സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ ദേഹത്ത് ഒഴിച്ച കെമിക്കൽ പരിശോധിച്ച് വരികയാണെന്ന് ഗോണ്ടാ എസ്‌പി ശൈലേഷ് കുമാർ പറഞ്ഞു. ആക്രമണം നടന്ന സ്‌ഥലം ഫോറൻസിക് ഉദ്യോഗസ്‌ഥർ പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും എസ്‌പി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE