ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു

By Syndicated , Malabar News
Khushbu-Sundar-BJP_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടിയില്‍ അംഗമായിരുന്ന സമയത്ത് ഭരണപക്ഷത്തെ വിമര്‍ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്ന് നടി ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി ജെ പിയില്‍ അംഗത്വം നേടിയതിനു പിന്നാലെ ദി പ്രിന്റിനു നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ മറുപടി. റഫേല്‍, പി എം കെയര്‍ ഫണ്ട് എന്നീ വിഷയങ്ങളില്‍ താന്‍ ബി ജെ പിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ അംഗം എന്ന നിലയില്‍ ചെയ്യേണ്ട ജോലി ആണെന്ന് ഖുശ്ബു പറഞ്ഞു. ബി ജെ പി നേതാക്കളുടെ ഒരു ഗുണം അവരുടെ  മേല്‍ അഴിമതി ആരോപണം ഇല്ലെന്നതാണെന്നും ഖുശ്ബു വ്യക്‌തമാക്കി.

‘പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍ പി എം കെയര്‍ ഫണ്ട്, റഫേല്‍ തുടങ്ങി അങ്ങനെ പലതും ഉണ്ടാവും. സുപ്രീം കോടതി എല്ലാ കേസുകളും ക്ലിയര്‍ ചെയ്‌തിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു നേതാവിനെതിരെയും ഒരു ആരോപണം പോലും ഇല്ല. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ പാര്‍ട്ടി എത്ര ശുദ്ധമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. ഞാന്‍ തീര്‍ച്ചയായും അതിനെ വിശ്വസിക്കുന്നു,’ ഖുശ്ബു പറഞ്ഞു. ബി ജെ പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായ് വിമര്‍ശിച്ച് ഖുശ്ബു രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ പുരുഷാധിപത്യ മനോഭാവം പിന്തുടരുന്നവര്‍ ആണ് എന്നായിരുന്നു വിമര്‍ശനം.

Read also: ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE