ലക്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി.
സി ബി ഐ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഹത്രസില്‍ ഒരുക്കിയിരിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായ പ്രദേശം സന്ദര്‍ശിച്ച സിബിഐ കുടുംബത്തിന്റെ മൊഴിയെടുക്കും. അതിനിടെ ബലാല്‍സംഗം നടന്നതിനെ കുറിച്ച് ചന്ദ്പാ പൊലീസ് സ്‌റ്റേഷന്‍, ജില്ലാ ആശുപത്രി, അലിഗഡ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വച്ച് വീഡിയോയിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് കുടുംബം അവകാശപ്പെട്ടു.
സിബിഐയുടെ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഇരയുടെ കുടുംബം ആവശ്യപ്പെട്ടു. കേസ് യുപിയില്‍ നിന്ന് മാറ്റണമെന്നും കേസ് പൂര്‍ണ്ണമായും അവസാനിക്കുന്നതുവരെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും കുടുംബത്തിന്റെ അഭിഭാഷക സീമ കുശ്വാഹ ആവശ്യപ്പെട്ടു. എന്നാൽ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ സംസ്‌ഥാന സര്‍ക്കാര്‍ എതിര്‍ക്കും. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്യില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു.
Read also: പ്രശാന്ത് ഭൂഷനെതിരായ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി