ആസിഡ് ആക്രമണം; മഹാരാഷ്‍ട്രയില്‍ യുവതി കൊല്ലപ്പെട്ടു

By Syndicated , Malabar News
Acid-attacks_Malabar news
Ajwa Travels

ഔറംഗാബാദ്: മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയില്‍ കാമുകന്‍ ആസിഡ് എറിഞ്ഞ് യുവതിയെ കൊലപ്പെടുത്തി. ശനിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. നാന്ദേഡ് ജില്ലയിലെ ഷെല്‍ഗാവ് സ്വദേശിയായ  യുവതി കാമുകനായ അവിനാശ് രാജുരെയുമായി പുണെയില്‍നിന്ന് ജൻമനാട്ടിലേക്ക് പോവുകയായിരുന്നു.

യാത്രക്കിടയില്‍ വിജന പ്രദേശമായ യാലാംബ് ഘട്ടില്‍ വിശ്രമിക്കാണ് ഇറങ്ങിയപ്പോഴാണ് കാമുകന്‍ ആസിഡ് ആക്രമണം നടത്തിയ ശേഷം യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. ശേഷം ഓടി  രക്ഷപ്പെട്ട ഇയാളെ പൊലീസ്  പിടികൂടി. സ്‌ഥലത്തെത്തിയ നെക്‌നൂര്‍ സ്‌റ്റേഷനിലെ പൊലീസുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.  മരണമൊഴി ലഭിച്ചെങ്കിലും  ആക്രമണ കാരണം വ്യക്‌തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Read also: ഒബാമയുടെ പുസ്‍തകത്തില്‍ മോദിയില്ല; ശശി തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE