കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി

By Team Member, Malabar News
qatar
Ajwa Travels

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു.

നിയമനടപടി സ്വീകരിച്ചവരിൽ ഏറെ പേരും പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർ ആയിരുന്നു. മാസ്‌ക് ധരിക്കാത്ത 236 പേർക്കെതിരെയാണ് കേസെടുത്തത്. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 23 പേർക്കെതിരെയും, ഇഹ്‍തിറാസ് മൊബൈല്‍ ആപ്ളിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാത്തതിന് 5 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു.

ഇത് കൂടാതെ ക്വാറന്റെയ്ൻ ലംഘിച്ച 3 പേരെയും അധികൃതർ പിടികൂടിയിട്ടുണ്ട്. നിയമലംഘനം നടത്തിയ ആളുകളെ നിലവിൽ പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

Read also : കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE