കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ച് കേന്ദ്രം

By Staff Reporter, Malabar News
Malabarnews_vaccine
Representational image
Ajwa Travels

ഡെൽഹി: കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സിൻ ഡോസിന്റെ എണ്ണം 78,97,790 ആയി.

വാക്‌സിൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17.49 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കി. ഇനിയും സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്‌സിനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്‌സിൻ മൂന്ന് ദിവസത്തിനുള്ളിൽ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.

Read Also: കോൺഗ്രസ് പ്രവർത്തക സമിതി യോഗം തിങ്കളാഴ്‌ച; നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE