കോൺഗ്രസ് പ്രവർത്തക സമിതി യോഗം തിങ്കളാഴ്‌ച; നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചർച്ചയാകും

By Desk Reporter, Malabar News
Sonia-Gandhi,-Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിങ്കളാഴ്‌ച ചേരാന്‍ തീരുമാനം. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും. തിര‍ഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി അപ്രതീക്ഷിതവും നിരാശാജനകവും ആണെന്നായിരുന്നു കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിൽ പാർട്ടി മുതിർന്ന നേതാക്കളിൽ നിന്നുപോലും കടുത്ത വിമർശനം ഉയരുന്ന പശ്‌ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ഗൗരവതരമായ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്‌തമായി ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിനൊപ്പം രാജ്യത്തെ കോവിഡ് വ്യാപനവും പ്രവർത്തക സമതിയുടെ അജണ്ടയിലുണ്ട്.

Also Read:  കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE