കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം

By Staff Reporter, Malabar News
BS Yediyurappa-raid-income-tax
Ajwa Travels

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിർന്ന നേതാക്കള്‍ ഡെൽഹിയിൽ എത്തിയെന്നാണ് വിവരം. സംസ്‌ഥാനത്തെ ബിജെപിയില്‍ നേരത്തെ തന്നെ യെദിയൂരപ്പക്കെതിരെ എതിര്‍ ശബ്‌ദങ്ങൾ ഉയര്‍ന്നിരുന്നു.

ബിജെപി എംഎല്‍എമാരായ രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ യെദിയൂരപ്പക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. യെദിയൂരപ്പ തങ്ങളെ പല തവണ അപമാനിച്ചുവെന്ന് ഇവര്‍ ആരോപിച്ചു.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ നേരില്‍ കണ്ട് യെദിയൂരപ്പക്കെതിരെ പരാതി നല്‍കാനുള്ള നീക്കവും ഇവർ നടത്തിയിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബിജെപി എംഎല്‍എ ബസന ഗൗഡ ശക്‌തമായി രംഗത്തുണ്ട്. നിലവിലെ സര്‍ക്കാരിന് കീഴില്‍ ബിജെപി മുന്നോട്ട് പോകില്ലെന്നായിരുന്നു ഗൗഡയുടെ മുന്നറിയിപ്പ്.

Read Also: കോവിഡ് കേസുകൾ കുതിക്കുന്നു; മിസോറാമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE