പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി നേതൃത്വം. മെമ്പര്‍മാരായ കെപി രവീന്ദ്രന്, വിനോദ് എഎസ് എന്നിവര്‍ക്കെതിരെ ആണ് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
സഖ്യമുണ്ടാക്കിയത് പാര്‍ട്ടി അറിഞ്ഞില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നു.
അതേസമയം എല്‍ഡിഎഫ് പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റി ശോഭ ചാര്‍ലിയെ നേരത്തെ പുറത്താക്കിയിരുന്നു. പ്രസിഡണ്ട് സ്ഥാനം രാജിവെക്കാനുള്ള ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ശോഭ ചാര്‍ലിയെ പുറത്താക്കിയത്.
Read Also: അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്റ്റില്‍