അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
munawar faruqui arrest
മുനവര്‍ ഫാറൂഖി
Ajwa Travels

ഇന്‍ഡോര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചതിന് മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെയാണ് മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഫാറൂഖിയുടെ പരിപാടി വീക്ഷിച്ച ഹിന്ദുത്വ പ്രവര്‍ത്തകരുടെ പരാതി പ്രകാരമാണ് അറസ്‌റ്റ്.

പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെ കഫേയില്‍ പരിപാടി നടത്തിയതിനെ തുടര്‍ന്നാണ് മുനവര്‍ ഫാറൂഖിയെ അറസ്‌റ്റ് ചെയ്‌തത്. ഇദ്ദേഹത്തെ കൂടാതെ സംഘാടകരായ നാല് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നലിന്‍ യാദവ് എന്നിവരാണ് അറസ്‌റ്റിലായിരിക്കുന്നത്. ഐപിസി 188, 269, 34, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അമിത് ഷായെയും മത വിശ്വാസങ്ങളെയും പരിപാടിയില്‍ മുനവര്‍ ഫാറൂഖി പരിഹസിച്ചുവെന്നാണ് ഹിന്ദ് രക്ഷക് സംഘടന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബിജെപി നേതാവ് മാലിനി ഗൗര്‍ എംഎല്‍എയുടെ മകന്‍ കൂടിയായ ഇയാള്‍ ഗോധ്രയിലെ വംശഹത്യയിലേക്ക് അമിത് ഷായുടെ പേര് വലിച്ചിഴച്ചുവെന്നും പരാതിയില്‍ പറഞ്ഞു. നേരത്തെയും ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

Read Also: അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE