അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും

By Staff Reporter, Malabar News
high court
Representational Image
Ajwa Travels

കൊച്ചി: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്‌പെഷ്യൽ അരി വിതരണം തടഞ്ഞതിന് എതിരെയാണ് നീക്കം. സ്‌കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകി. സ്‌കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടിയാണെന്ന് സർക്കാർ അറിയിച്ചു.

അതേസമയം ഭക്ഷ്യക്കിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും സമയത്തിന് മുമ്പേ നല്‍കി വോട്ടുറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രി കടന്നാക്രമണം നടത്തി. പ്രതിപക്ഷത്തെ അന്നം മുടക്കികള്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ച മുഖ്യമന്ത്രി കിറ്റ് വിതരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചു.

Read Also: ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും കൊല്ലം രൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE