തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലത്ത് ബോഡിബിൽഡർ താരങ്ങൾക്ക് പോലീസിൽ നൽകിയ നിയമനം പുനഃപരിശോധിക്കാൻ സർക്കാർ. ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്ക് എസ്ഐ ആയി നൽകിയ നിയമനം സർക്കാർ റദ്ദാക്കും. ഇതിന് മുന്നോടിയായി ഷിനുവിന്റെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
ശരീരസൗന്ദര്യ മൽസരത്തിലെ വിജയികൾക്ക് സ്പോർട്സ് ക്വാട്ടയിൽ നിയമനം പാടില്ലെന്നിരിക്കെ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി പിണറായി സർക്കാർ നിയമനം നൽകിയത് വിവാദമായിരുന്നു. ഇരുവരുടെയും പാർട്ടി ബന്ധം കണക്കിലെടുത്താണ് നിയമനം എന്നായിരുന്നു ആരോപണം.
പിഎസ്സിയെ ഒഴിവാക്കി നിയമനം നൽകാൻ ശ്രമം നടന്നെങ്കിലും കായികക്ഷമതാ പരീക്ഷയിൽ ഷിനു പരാജയപ്പെട്ടിരുന്നു. ചിത്തരേഷ് നടേശൻ വൈദ്യ പരിശോധനയിലും പരാജയപ്പെട്ടിരുന്നു. ഇവർക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ വീണ്ടും നടത്താൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ഉത്തരവിറക്കിയിരുന്നു.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ചിത്തരേഷ് നടേശൻ പരാജയപ്പെട്ടിരുന്നു. ഷിനു ചൊവ്വ മെഡിക്കൽ പരിശോധനയിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിയമനവുമായി സർക്കാർ മുന്നോട്ടുപോയി. ഒരുവർഷത്തെ പോലീസ് പരിശീലനത്തിന് ശേഷം ഇരുവർക്കും എസ്ഐ ആയി നിയമനം നൽകാനായിരുന്നു സർക്കാർ ഉത്തരവ്. കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് ഷിനുവും ചിത്തരേഷും.
Most Read| രാജ്യത്ത് ടെലഗ്രാം നിരോധനം; ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു





































