മെസ്സിയുടെ ഹാട്രിക്; അൾജീരിയയെ തകർത്ത് അർജന്റീനയ്‌ക്ക് വമ്പൻ ജയം

മൂന്ന് ഗോളുകൾ നേടി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ലയണൽ മെസ്സി (16 ഗോളുകൾ) സ്വന്തമാക്കി. ജർമൻ ഇതിഹാസം മിറോസ്‌ളോവ് ക്‌ളോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോർഡ് പങ്കിടുന്നത്.

By Senior Reporter, Malabar News
Argentina football team
(കടപ്പാട് @ FIFA World Cup Twitter)

കാൻസസ്: 2026 ഫിഫ ലോകകപ്പിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക് വമ്പൻ ജയം. നായകൻ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്‌ക്ക് മികച്ച വിജയം സമ്മാനിച്ചത്.

ആറ് ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തെ ആദ്യ ഫുട്‍ബോൾ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. പിന്നാലെ മൂന്ന് ഗോളുകൾ നേടി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും (16 ഗോളുകൾ) സ്വന്തമാക്കി. ജർമൻ ഇതിഹാസം മിറോസ്‌ളോവ് ക്‌ളോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോർഡ് പങ്കിടുന്നത്.

മൽസരത്തിന്റെ 17ആം മിനിറ്റിലാണ് കാൻസസ് സിറ്റി സ്‌റ്റേഡിയത്തെ ആവേശക്കടലാക്കി മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്. റോഡ്രിഗോ ഡി പോളിന്റെ അസിസ്‌റ്റിലായിരുന്നു ഈ ഗോൾ. 60ആം മിനിറ്റിലാണ് അടുത്ത ഗോൾ. മാക് അലിസ്‌റ്ററിന്റെ ലോങ്ങ് റേഞ്ചർ അൾജീരിയൻ കീപ്പർ തട്ടിയകറ്റിയപ്പോൾ, റീബൗണ്ടിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മെസ്സി തന്റെ രണ്ടാം ഗോൾ നേടിയത്.

76ആം മിനിറ്റിലാണ് ഹാട്രിക് ഗോൾ പിറന്നത്. നികോ ഗോൺസാലസിന്റെ അസിസ്‌റ്റിൽ നിന്ന് ബോക്‌സിന് വെളിയിൽ നിന്നുള്ള മറ്റൊരു ക്ളിനിക്കൽ ഫിനിഷിങ്ങിലൂടെ മെസ്സി കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് പൂർത്തിയാക്കി. മൽസരത്തിന്റെ 78ആം മിനിറ്റിൽ സ്‌റ്റേഡിയത്തിലെ മുഴുവൻ കാണികളുടെയും എഴുന്നേറ്റുനിന്നുള്ള ആദരവോടെയാണ് മെസ്സി കളംവിട്ടത്.

Most Read| രാജ്യത്ത് ടെലഗ്രാം നിരോധനം; ആപ്പ് പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE