മുഖ്യമന്ത്രി ഡെൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

By Staff Reporter, Malabar News
pinarayi vijayan visit narendra modi
Representational Image
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങി. ഇതിനായി മുഖ്യമന്ത്രി വ്യാഴാഴ്‌ച ‍ഡെൽഹിയിലേക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

പ്രതിപക്ഷ പ്രതിഷേധം ശക്‌തമാകുന്ന വേളയിലാണ് മുഖ്യമന്ത്രി കേന്ദ്ര പിന്തുണ തേടുന്നത്. സിൽവർ ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾക്ക് പിന്തുണ തേടി കഴിഞ്ഞവർഷം ജൂലൈയിലും പിണറായി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറിൽ കത്തയക്കുകയും ചെയ്‌തിരുന്നു. ഡിപിആർ അപൂർണമായതിനാൽ തൽക്കാലം സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

Read Also: ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE