നടൻ കൃഷ്‌ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു

By Staff Reporter, Malabar News
krishnakumar
Ajwa Travels

തിരുവനന്തപുരം: നടൻ കൃഷ്‌ണകുമാർ ബിജെപി അം​ഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയിൽ‌ നിന്നാണ് കൃഷ്‌ണകുമാർ അം​ഗത്വം സ്വീകരിച്ചത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പ്രമുഖരെ പാർട്ടി ലേബലിൽ മൽസരിപ്പിക്കാൻ ബിജെപി തീരുമാനം എടുത്തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു കൃഷ്‌ണകുമാറിന്റേത്.

സംസ്‌ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും ജെപി നഡ്ഡ പറഞ്ഞു. ശോഭാ സുരേന്ദ്രന് പാർട്ടി സംസ്‌ഥാന നേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ ജെപി നഡ്ഡ നിഷേധിച്ചില്ല. ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാമെന്നും, എന്നാൽ ബിജെപിയിൽ എല്ലാവർക്കും അവസരങ്ങളുണ്ടെന്നും നഡ്ഡ പറഞ്ഞു.

Read Also: ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്‌ഥാനത്തിൽ; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE