കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ എത്തിയ നടി കാവ്യ മാധവന്റെ സാക്ഷി വിസ്‌താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്‌താരം തുടരുന്നതിനാലാണ് നടപടി. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് കാവ്യ സാക്ഷി വിസ്‌താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്.
300ൽ അധികം സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 127 പേരുടെ വിസ്‌താരമാണ് ഇപ്പോൾ പൂർത്തിയായത്. വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീം കോടതി ആറുമാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു.
2019 നവംബറില്‍ ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ആണ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടത്.
ഇനി സമയം നീട്ടിനൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീം കോടതി മുന്നറിയിപ്പും നൽകിയിരുന്നു. ഈ ഉത്തരവ് പ്രകാരം വിചാരണ പൂര്‍ത്തിയാക്കേണ്ടത് കഴിഞ്ഞ മാസമാണ്. എന്നാൽ ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തു വന്നതോടെ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തി വെക്കേണ്ടി വന്നു.
Also Read: കേരള-കർണാടക അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു