കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. തലപ്പാടിയിൽ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമേ ഇനി ആളുകളെ കടത്തിവിടുകയുള്ളു.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നുണ്ട്. നാളെ മുതൽ ആർടിപിസിആർ നിർബന്ധമാക്കുമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കർണാടക പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് അതിർത്തിയിലെ പരിശോധന.