കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക

By News Desk, Malabar News
rtpcr test
Representational Image
Ajwa Travels

ബെംഗളൂരു: കോവിഡ് ഒമൈക്രോൺ വകഭേദം ഭീതി പരത്തുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്‌ഥാനത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

കോവിഡ് വാക്‌സിനേഷന് പുറമേയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയിരിക്കുന്നത്. മഹാരാഷ്‌ട്രയിൽ നിന്നുള്ള സന്ദർശകർക്കും ഇത് ബാധകമാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദ്ദേശമുണ്ട്.

ബെംഗളൂരു വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരെ കർശന നിരീക്ഷണത്തിനും പരിശോധനയ്‌ക്കും വിധേയമാക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ കെ അറിയിച്ചു.

Also Read: ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE