ഒക്‌ടോബർ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദ്ദേശവുമായി കർണാടക

By Staff Reporter, Malabar News
Representational Image
Ajwa Travels

ബെം​ഗളൂരു: കേരളത്തിലേക്കുള്ള യാത്ര ഒക്‌ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദ്ദേശിക്കുന്നത്.

അടിയന്തര പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരള സന്ദർശനം ഒഴിവാക്കണമെന്ന് ജനങ്ങളോട് കർണാടക സർക്കാർ അഭ്യർഥിച്ചു.

കൂടാതെ കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായ സ്‌ഥാപനങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകി. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ആശുപത്രികൾക്കും സർക്കാർ ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: സംസ്‌ഥാനത്ത് മൂന്നുകോടി കടന്ന് വാക്‌സിൻ വിതരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE