സംസ്‌ഥാനത്ത് മൂന്നുകോടി കടന്ന് വാക്‌സിൻ വിതരണം

By Staff Reporter, Malabar News
Covid-Vaccination-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷനും ഇന്ന് രേഖപ്പെടുത്തി. 7.38 ലക്ഷം പേര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.

സംസ്‌ഥാനത്ത് ഇതുവരെ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 83,36,230 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 18 വയസിന് മുകളിലുള്ള 76.61 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 29.05 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്‌റ്റിമേറ്റ് ജനസംഖ്യ പ്രകാരം 62.11 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 23.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

ഇന്ന് മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി അറിയിച്ചു. ഇതിന് മുമ്പ് മൂന്ന് ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244, ഓഗസ്‌റ്റ് 13ന് 5,60,515, ഓഗസ്‌റ്റ് 14ന് 5,28,321 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയത്; മന്ത്രി വ്യക്‌തമാക്കി.

അതേസമയം സംസ്‌ഥാനത്ത് സ്‍ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്‍ത്രീകളുടെ വാക്‌സിനേഷന്‍ 1,57,00,557 ഡോസും പുരുഷന്‍മാരുടെ വാക്‌സിനേഷന്‍ 1,46,15,262 ഡോസുമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഈ മാസത്തില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്‌ഥാനം ലക്ഷ്യമിടുന്നത്. അതിനായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകണമെന്ന് മന്ത്രി അറിയിച്ചു. വാക്‌സിന്‍ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷന് തടസം ഉണ്ടാക്കിയത്. ലഭ്യമായ വാക്‌സിന്‍ പരമാവധി പേര്‍ക്ക് എത്രയും വേഗം നല്‍കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം 10 ലക്ഷം ഡോസ് വാക്‌സിന്‍ വന്നതോടെ വാക്‌സിനേഷന്‍ ശക്‌തിപ്പെടുത്തിയിരുന്നു. ഇന്ന് 31,060 ഡോസ് കോവാക്‌സിന്‍ കൂടി തിരുവനന്തപുരത്ത് ലഭ്യമായതായി ആരോഗ്യമന്ത്രി അറിയിച്ചു.

Most Read: ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒക്‌ടോബര്‍ 4 മുതല്‍ തുറക്കാൻ തീരുമാനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE