ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒക്‌ടോബര്‍ 4 മുതല്‍ തുറക്കാൻ തീരുമാനം

By Staff Reporter, Malabar News
colleges-kerala-reopen
Representational Image
Ajwa Travels

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ കാമ്പസുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.

ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ബിരുദ-ബിരുദാനന്തര സ്‌ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇവ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക.

റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പരിശീലക സ്‌ഥാപനങ്ങള്‍ക്കും തുറക്കാവുന്നതാണ്. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്‌ച ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ല എന്നായിരുന്നു കോവിഡ് അവലോകന യോഗത്തിലെ നിർദ്ദേശം. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയിൽ കോവിഡ് ബാധ റിപ്പോർട് ചെയ്യാതിരുന്നതും ലോക്ക്ഡൗണും കർഫ്യൂവും ഒഴിവാക്കാൻ കാരണമായി.

Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന ; വികെ മെയ്‌നിക്ക് ഇടക്കാല മുൻ‌കൂർ ജാമ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE