ലോക്ക്‌ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്‌

By Trainee Reporter, Malabar News
Bevco announced a holiday for the outlets on Thiruvona day
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ലോക്ക്‌ഡൗൺ കാലയളവിൽ പൂട്ടി കിടന്ന ബാർ, ബിയർ-വൈൻ പാർലറുകൾ, ക്ളബുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറച്ച് ഉത്തരവിറക്കി. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വരെയുള്ള 52 ദിവസമാണ് മദ്യശാലകൾ അടഞ്ഞു കിടന്നത്.

2020 ഏപ്രിൽ 26 മുതൽ മെയ് 21 വരെയുള്ള 57 ദിവസമാണ് ക്ളബുകൾ പൂട്ടി കിടന്നത്. സർക്കാർ നിർദ്ദേശ പ്രകാരം അടഞ്ഞു കിടന്ന മദ്യശാലകളുടെ ലൈസൻസ് ഫീസിൽ ആനുപാതിക കുറവ് വരുത്തുമെന്ന് കഴിഞ്ഞ ദിവസം അംഗീകരിച്ച മദ്യനയത്തിൽ വ്യക്‌തമാക്കിയിരുന്നു.

മദ്യശാലകൾ അടഞ്ഞു കിടന്നതായി എക്‌സൈസ് കമ്മീഷണറും റിപ്പോർട് നൽകിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ ക്ളബുകളുടെ ഫീസിൽ ആനുപാതികമായി കുറവ് വരുത്തിയത്.

Most Read: ശ്രീചിത്രയിൽ കാസ്‌പ്‌ വഴി സൗജന്യ ചികിൽസയൊരുക്കും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE