കോണ്‍ഗ്രസ് വിട്ട് നടി വിജയശാന്തി ബിജെപിയിലേക്ക്

By Staff Reporter, Malabar News
Vijayashanti_malabar news
വിജയശാന്തി
Ajwa Travels

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് തെന്നിന്ത്യന്‍ താരം വിജയശാന്തി. തിങ്കളാഴ്‌ച ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്‌ച നടത്തുമെന്നാണ് അറിയുന്നത്. ഇതിനായി തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്‌ജയ് കുമാര്‍ ഹൈദരാബാദില്‍ നിന്ന് ഡെല്‍ഹിക്ക് തിരിച്ചിട്ടുമുണ്ട്.

2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ നടി ഖുശ്ബുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഒക്‌ടോബറില്‍ ആയിരുന്നു ഖുശ്ബു കോണ്‍ഗ്രസ് വിട്ടത്.

Read Also: ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE