വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; കടുത്ത ആശങ്ക

By News Desk, Malabar News

കൽപറ്റ: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. നെൻമേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.

ഫാമിൽ 200 പന്നികളുണ്ട്. ഇതിനെ കൊല്ലേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. നേരത്തെ രോഗം സ്‌ഥിരീകരിച്ച തവിഞ്ഞാൽ, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു.

ഇതിനിടെ കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്‌ഥിതി വിലയിരുത്താൻ കളക്‌ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

Most Read: പ്രാർഥനകൾ വിഫലം; തീരാനൊമ്പരമായി ‘അഫ്ര’; വിതുമ്പി നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE