കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം

By Syndicated , Malabar News
tanker lorry accident
Ajwa Travels

കണ്ണൂര്‍: നഗരത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ടാങ്കര്‍ ലോറി അപകടം. ഇന്ന് പുലര്‍ച്ചെ നാലരയോടെ കണ്ണൂര്‍-കാസര്‍ഗോഡ് ദേശീയപാതയിലെ പുതിയതെരുവിലാണ് അപകടമുണ്ടായത്. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പുതിയതെരു ധനരാജ് ടാക്കീസിന് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. വളപട്ടണം പൊലിസും കണ്ണൂര്‍ ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കണ്ണൂരിൽ ടാങ്കർ ലോറി അപകടങ്ങൾ നടക്കുന്നത്. രണ്ട് ദിവസം മുൻപേ മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലർച്ചെ മൂന്ന് മണിയോടെ മേലേ ചൊവ്വയിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഒരാഴ്‌ച മുമ്പാണ് ഇതിന് തൊട്ടടുത്ത് ചാലയിൽ ടാങ്കർ മറിഞ്ഞത്. റോഡിന്റെ അശാസ്‍ത്രീയ നിർമാണമാണ് അപകടം തുടരുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Read also: പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം; ഒന്നര ലക്ഷം കേന്ദ്രങ്ങളിൽ അണിനിരന്ന് സിപിഎം പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE