തിയേറ്ററുകൾ തുറക്കാൻ ധാരണ; സെക്കൻഡ് ഷോ അനുവദിക്കില്ല

By News Desk, Malabar News
Organizations say theaters will not open Tuesday
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തിയേറ്ററുകൾ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.

ജിസ്‌ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുക, തിയേറ്ററുകൾ അടഞ്ഞുകിടന്നപ്പോഴുള്ള വൈദ്യുതി ഫിക്‌സഡ് ചാർജിൽ ഇളവ് നൽകുക, സെക്കൻഡ് ഷോ അനുവദിക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സംഘടനകൾ പ്രധാനമായും മുന്നോട്ട് വെച്ചത്. ഇതിൽ സെക്കൻഡ് ഷോ ഒഴികെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു.

തിയേറ്ററുകൾ തുറക്കാൻ ധാരണയായെങ്കിലും അന്തിമ തീരുമാനം നാളെ കൊച്ചിയിൽ നടക്കുന്ന നിർമാതാക്കളുടെ യോഗത്തിന് ശേഷം ആയിരിക്കും അറിയിക്കുക. ഏത് ദിവസം തുറക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളും നാളത്തെ യോഗത്തിൽ തീരുമാനിക്കും. അതേസമയം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സംതൃപ്‌തരാണെന്നാണ് സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചത്.

Also Read: പറമ്പിക്കുളം കടുവ സങ്കേതം ഇന്ന് മുതല്‍ തുറക്കും; മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകര്‍ക്ക് പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE