എഞ്ചിൻ തകരാർ; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിൽ ഇറക്കി

By Team Member, Malabar News
Air Arabia Flight Emergency landed In India In The Way To Abu Dhabi
Ajwa Travels

അബുദാബി: എഞ്ചിൻ തകരാറിനെ തുടർന്ന് ബംഗ്ളാദേശിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി ഇന്ത്യയിൽ ലാൻഡ് ചെയ്‌തു. എയര്‍ അറേബ്യയുടെ എയര്‍ബസ് A320 ആണ് ഇന്ത്യയിൽ അടിയന്തിരമായി ലാൻഡ് ചെയ്‌തത്‌.

ബംഗ്ളാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാകുകയായിരുന്നു. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാന്‍ഡിങിന് അനുമതി ചോദിച്ചു. തുടര്‍ന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയും, ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read also: കുതിരവട്ടത്തെ സുരക്ഷാ വീഴ്‌ച; ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് എംടി രമേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE