ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി

By Team Member, Malabar News
Qatar
Representational image
Ajwa Travels

ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വീണ്ടും നീട്ടിയതായി വ്യക്‌തമാക്കി ഇന്ത്യന്‍ എംബസി. 2021 ജനുവരി 31 വരെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്‌തമാക്കിയത്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെയുള്ള കരാര്‍ പ്രകാരം ഡിസംബര്‍ 31ന് കരാര്‍ അവസാനിക്കും. അതിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോള്‍ കരാര്‍ കാലാവധി വീണ്ടും നീട്ടിയത്. ഇതോടൊപ്പം തന്നെ ട്രാന്‍സിറ്റ് യാത്രക്കും അനുമതി ലഭിച്ചിട്ടുണ്ട്. കരാര്‍ കാലാവധി നീട്ടിയതോടെ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് ഇനി ഖത്തര്‍ വഴി ഇന്ത്യയിലെത്താന്‍ സാധിക്കും. കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കും ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടിയത് മൂലം പ്രയോജനം ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി വ്യക്‌തമാക്കി.

Read also : കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് നേട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE