മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

By Staff Reporter, Malabar News
air india_malabar news
Ajwa Travels

ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും ഇവര്‍ക്ക് 50 ശതമാനം നിരക്കിളവില്‍ യാത്രചെയ്യാം.

ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമാണിത് ഇളവ് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. വയസ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി കയ്യില്‍ കരുതണം. വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കും. ഇക്കണോമി ക്‌ളാസിനു മാത്രമാണ് ഇത് ബാധകം.

അതേസമയം ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്‌ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ വ്യക്‌തമാക്കുന്നു.

Read Also: ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; എല്ലാ ഏജൻസികൾക്കും ബാധകമെന്ന് ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE