മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവായി അജിത് പവാർ

By News Desk, Malabar News
Ajwa Travels

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് അജിത്തിനെ നാമനിർദ്ദേശം ചെയ്‌തത്‌. 288 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എൻസിപി.

വിമത ശിവസേന നേതാവ് ഏക്‌നാഥ്‌ ഷിൻഡെ കലാപക്കൊടി ഉയർത്തിയതിന് തുടർന്ന് രണ്ടാഴ്‌ചയോളം നീണ്ട രാഷ്‌ട്രീയ നാടകത്തിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാടി സർക്കാർ വീണത്. പിന്നീട് ഷിൻഡെ ക്യാംപും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിച്ചു. ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രി സ്‌ഥാനം ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ലഭിച്ചത്.

Most Read: മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE