അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിന്

By Film Desk, Malabar News
valimai-movie
Ajwa Travels

അജിത്ത് കേന്ദ്രകഥാപാത്രമായി എത്തി ബോക്‌സോഫീസില്‍ തരംഗം തീർത്ത ചിത്രം ‘വലിമൈ’ ഒടിടി റിലീസിന്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് സിനിമ റീലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്. സാറ്റ്‌ലൈറ്റ് അവകാശങ്ങളും സീ നെറ്റ്‌വര്‍ക്ക് സ്വന്തമാക്കി. ചിത്രം സീ തമിഴിലും സംപ്രേക്ഷണം ചെയ്യും.

കാര്‍, ബൈക്ക് ചേസുകള്‍, മികച്ച സംഘട്ടന രംഗങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായ ചിത്രം ഫെബ്രുവരി 24നാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരങ്ങളോടെ പ്രദര്‍ശനം തുടരുന്ന ‘വലിമൈ’ തമിഴ്‌നാട്ടില്‍ നിന്നും മാത്രം 150 കോടി രൂപയാണ് ഇതുവരെ നേടിയത്. ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 218 കോടിയാണ്. മൂന്ന് ദിവസംകൊണ്ട് 100 കോടി ക്ളബ്ബിലും ഇടംപിടിക്കാൻ ചിത്രത്തിനായി.

‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനൊരു അറുതി വരുത്താനുള്ള പോലീസിന്റെ ശ്രമങ്ങളുമാണ് സിനിമ പറയുന്നത്. ‘അര്‍ജുന്‍’ എന്ന പോലീസ് ഓഫിസറായാണ് അജിത് കുമാര്‍ എത്തുന്നത്.

ബോണി കപൂർ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിൽ ഹുമ ഖുറേഷി, കാര്‍ത്തികേയ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ നിന്ന് ദിനേശ് പ്രഭാകര്‍, പേളി മാണി, ധ്രുവന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Most Read: മുഖ സംരക്ഷണത്തിന് തക്കാളി ഫെയ്‌സ്‌ മാസ്‌ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE