ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണം; എഎൻ ഷംസീർ എംഎൽഎ

By Staff Reporter, Malabar News
AN-Shamseer
Ajwa Travels

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണമെന്ന് ഡിവൈഎഫ്ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎൻ ഷംസീർ. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഷംസീര്‍ തന്റെ നിലപാട് അറിയിച്ചത്. അർജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം ഉള്ളിലിടണം. ഇരുവരെയും ജീവിതത്തിൽ ഇതുവരെ താൻ കണ്ടിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

ടിപി കേസ് പ്രതി ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനും ഷംസീർ മറുപടി നൽകി. മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയതെന്നും എഎൻ ഷംസീർ പറഞ്ഞു. ജയിലിൽ നിന്നും പരോൾ കിട്ടിയ ഇവർ ക്വട്ടേഷൻ തുടരുമെന്ന് കരുതിയില്ല. ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ പുറത്ത് വരട്ടെയെന്നും ഷംസീര്‍ വ്യക്‌തമാക്കി.

Read Also: രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE