ആലത്തൂരുകാരുടെ ഗതാഗത പ്രശ്‌നത്തിന്‌ പരിഹാരം; സ്വാതി ജംഗ്ഷന്‍-തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി

By Desk Reporter, Malabar News
alathur-road-Malabar-News
നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ - തെക്കുമുറി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിക്കുന്നു
Ajwa Travels

പാലക്കാട്: കാലങ്ങളായി ആലത്തൂരുകാർ അനുഭവിക്കുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരം. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ – തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.

ആലത്തൂര്‍ പ്രദേശവാസികളുടെ കാലങ്ങളായുള്ള ഗതാഗത പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നതെന്നും ഇത്തരം പശ്ചാത്തല സൗകര്യം അത്യന്താപേക്ഷിതമാണെന്നും അഡ്വ. കെ ശാന്തകുമാരി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശവാസികൾക്ക് കുടിവെള്ളം പോലുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനോടൊപ്പം പ്രധാന റോഡുകളുമായി ബന്ധപ്പെടുന്ന ചെറു റോഡുകള്‍ കൂടി ഗതാഗതയോഗ്യമാക്കി വരികയാണ്. ഇത് ഉറപ്പു വരുത്തുന്നതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

റോഡ് നവീകരണത്തിനായി 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും ആറ് ലക്ഷം രൂപ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തുമാണ് നൽകിയത്. സ്വാതി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ അദ്ധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ചാമുണ്ണി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. മീനാകുമാരി, ആലത്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ഹേമലത, ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Note: This is a demo news content for trail run purpose

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE