തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട; ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

By Trainee Reporter, Malabar News
alcohol poaching, kozhikode
representational image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട. സംഭവത്തിൽ ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ. താമരശ്ശേരി ചുങ്കം സ്വദേശികളായ ഇരുമ്പൻ ചൂഡൻകുന്ന് ഷമീർ, ആനപ്പാറക്കൽ സനോരാജ് എന്നിവരെയാണ് തിരുവമ്പാടി സിഐ കെ സുധീർ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ സനോരാജ് താമരശ്ശേരി പഞ്ചായത്ത് കോവിഡ് ആർആർടി വോളണ്ടിയർ ആണ്.

രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലാകുന്നത്. ബൈക്കിൽ കടത്തുകയായിരുന്ന 39 മദ്യകുപ്പികളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

സിപിഒമാരായ കെഎ അനീസ്, എ രാംജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തിരുവമ്പാടി ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് ഭീമമായ അളവിൽ മദ്യം വാങ്ങി വിൽപന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Read Also: ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE