അലസാന്ദ്ര ഗല്ലോനി; റോയിട്ടേഴ്‌സിന്റെ തലപ്പത്തെ ആദ്യ വനിത

By Syndicated , Malabar News
Alessandra Galloni
Ajwa Travels

വാഷിം​ഗ്ടൺ: ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ച സ്‌റ്റീഫൻ ജെ അഡ്‌ലർ വിരമിക്കുന്നതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.

170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നതെന്ന് റോയിട്ടേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. റോം സ്വദേശിനിയായ ഗല്ലോനി റോയിട്ടേഴ്‌സിന്റെ ഗ്ളോബൽ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.

‘പ്രതിഭാധനരും സ്വയം സമർപ്പിതരുമായ മാദ്ധ്യമ പ്രവർത്തകർ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു’, ഗല്ലോനി പ്രസ്‌താവനയിലൂടെ പ്രതികരിച്ചു.

ഒരു മികച്ച എഡിറ്ററും മികച്ച സഹപ്രവർത്തകയുമായിരുന്ന വ്യക്‌തിക്ക് ഈ ബാറ്റൺ കൈമാറാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്’, വിരമിക്കുന്ന എഡിറ്റർ ഇൻ ചീഫ് സ്‌റ്റീഫൻ ജെ അഡ്‌ലർ ട്വിറ്ററിൽ കുറിച്ചു. ലോകമെമ്പാടും 200 സ്‌ഥലങ്ങളിലായി 2500 മാദ്ധ്യമ പ്രവർത്തകർ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ലോകത്തെ ഏറ്റവും വലിയ വാർത്താ ഏജൻസികളിൽ ഒന്നാണ്.

Read also: 70ആം വയസിലും പ്ളാസ്‌റ്റിക്കിനെതിരായ പോരാട്ടത്തിൽ പാറ്റ് മുത്തശ്ശി; ഇതുവരെ വൃത്തിയാക്കിയത് 52 ബീച്ചുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE