ആലിയ ഭട്ട് അമ്മയാകുന്നു; സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവച്ച് താരം

By Team Member, Malabar News
Alia Bhatt Gets pregnant And She Share News In Social Media

താൻ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ആലിയ ഭട്ട്. ഇൻസ്‌റ്റഗ്രാമിലൂടെയാണ് ഗർഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്‌കാൻ ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ കുഞ്ഞ്…. ഉടൻ വരും’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ചിത്രത്തിൽ രൺബീർ കപൂറിനേയും കാണാം. സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകൾ അറിയിച്ചു. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ് നേടി.

കഴിഞ്ഞ ഏപ്രിൽ 14ആം തീയതി ആയിരുന്നു ആരാധകർ ഏറെ കാത്തിരുന്ന രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം. നീണ്ട 5 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

Read also: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട എൻഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE