കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്

By Staff Reporter, Malabar News
MALABARNEWS-All-party-meeting
സര്‍വ്വകക്ഷി യോഗം ( ഫയൽ ചിത്രം)
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിലെ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.

പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പറിയിച്ചു. അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാവും സര്‍ക്കാര്‍ തീരുമാനം.

പോലീസിനെ പ്രതിരോധ രംഗത്തു കൂടുതല്‍ വിന്യസിപ്പിക്കാനാവും ആലോചിക്കുന്നുണ്ട് . പ്രതിപക്ഷ സമരങ്ങള്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട സമരങ്ങള്‍ നിര്‍ത്തിവെച്ചു. എന്നാല്‍ ബിജെപി ഇതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനത്തെ രോഗ ബാധ പ്രതിദിനം ആയിരത്തിന് മുകളിലാണ്. ഇതു സര്‍ക്കാരിന് വെല്ലുവിളിയാണ്.

Read also: മുഖ്യമന്ത്രിക്ക് ഫോണില്‍ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE