മുഖ്യമന്ത്രിക്ക് ഫോണില്‍ ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

By Staff Reporter, Malabar News
kerala image_malabar news
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം വന്നത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളം ചേരാവള്ളിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഭീഷണിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി. സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ മനോനിലയടക്കം പരിശോധിച്ച് വരികയാണെന്നാണ് വിവരം. അതേസമയം, കസ്റ്റഡിയിലെടുത്ത ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

National News: ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE