ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

By Staff Reporter, Malabar News
MALABAR-NEWS-DGP
Gautam Sangwa
Ajwa Travels

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവയെല്ലാം ഏതെങ്കിലും തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നും നടന്ന സംഭവങ്ങളില്‍ ഭൂരിഭാഗത്തിലും പ്രതികളെ പിടികൂടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേവലം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അന്തര്‍വേദി ക്ഷേത്രത്തില്‍ ഉണ്ടായ തീപ്പിടിത്തതിന് ശേഷം വ്യാപകമായ കുപ്രചാരങ്ങളാണ് വിഷയത്തില്‍ ഉയര്‍ന്നു വന്നിരുന്നത്. ഇത്തരം വര്‍ഗീയ കാഴ്‌ചപ്പാടുകളെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഡിജിപി ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കിയത്.

‘അന്തര്‍വേദി സംഭവത്തിന് ശേഷം സംസ്ഥാനത്തു നടന്ന സമാനമായ സംഭവങ്ങളില്‍ 12 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു, എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഓരോ ആക്രമണത്തിന് പിന്നിലും വ്യത്യസ്‌ത ലക്ഷ്യങ്ങളാണ് ‘ ഡിജിപി വ്യക്‌തമാക്കി.

Read Also: കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE