അല്ലു അര്‍ജുന്റെ ‘പുഷ്‌പ’; ആദ്യഭാഗം ഡിസംബറില്‍; റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
pushpa movie-release
Ajwa Travels

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘പുഷ്‌പ’യുടെ റിലീസ് പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറില്‍ റിലീസ് ചെയ്യും. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററിലായിരിക്കും റിലീസ് ചെയ്യുക. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലാണ് ‘പുഷ്‌പ’യില്‍ പ്രതിനായകനായി എത്തുന്നത്. അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്‌ഥന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. രശ്‌മിക മന്ദാന, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ചിരിക്കുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.

മലയാളിയും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്‌ദമിശ്രണം ചെയ്‌തിരിക്കുന്നത്‌ എന്നത് മറ്റൊരു സവിശേഷതയാണ്. മിറോസ്ള കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കാര്‍ത്തിക ശ്രീനിവാസ്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിൽ പീറ്റര്‍ ഹെയ്‌നും രാം ലക്ഷ്‌മണുമാണ് ഫൈറ്റ് മാസ്‌റ്റേഴ്‌സ്.

Most Read: 90 പൈസക്ക് വാങ്ങിയ സ്‌പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE