25,000 ഡോസ് വാക്‌സിന് കൂടി ലഭിച്ചു; ജില്ലയിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഇന്നലെ 25,000 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക. ഇതിൽ 40 ശതമാനം വാക്‌സിൻ ആദ്യ ഡോസ് മുൻഗണനാ വിഭാഗത്തിൽപെട്ടവർക്കും രണ്ടാം ഡോസ് ലഭിക്കേണ്ട 18 വയസിന് മുകളിലുള്ളവർക്കുമാണ് വിതരണം ചെയ്യുക.

വാക്‌സിനിലെ പത്ത് ശതമാനം വീതം ഓൺലൈനായി ബുക്ക് ചെയ്‌ത്‌ അപ്പോയ്‌മെന്റ് ലഭിച്ചവർക്കും, ഹെൽത്ത് പോർട്ടൽ വഴി അപ്പോയ്‌മെന്റ് ലഭിച്ച ജോലി/ പഠന ആവശ്യങ്ങൾക്കായി വിദേശത്ത് പോകുന്നവർക്കും നൽകും. സ്‌പോട് വാക്‌സിനേഷന് പോകുന്നവർ അതാതു വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, വാർഡ് മെമ്പർമാർ എന്നിവർ മുഖേന മുൻകൂട്ടി അപ്പോയ്‌മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തണമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ജില്ലയിൽ 3,000 ഡോസ് കോവാക്‌സിനും സ്‌റ്റോക്ക് ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത് അടുത്ത ദിവസങ്ങളിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു ഒന്നാം ഡോസ് ലഭിക്കാത്ത 1,500 പേർക്ക് നൽകും. ഇവർക്ക് രണ്ടാം ഡോസ് നൽകുന്നതിനായി ബാക്കിയുള്ള 1,500 ഡോസ് മാറ്റിവെക്കുകയും ചെയ്യും. ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Read Also: ലക്ഷദ്വീപിൽ തിങ്കളാഴ്‌ച സ്‌കൂളുകൾ തുറക്കും; രക്ഷിതാക്കളുടെ അനുമതി പത്രം നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE