‘അമർ’; വിക്രമിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്

By Film Desk, Malabar News
Ajwa Travels

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വിക്രം’. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്‌റ്റർ പങ്കുവെച്ചിരിക്കുകയാണ് ഫഹദ്.

ചിത്രത്തിൽ ‘അമർ’ എന്ന കഥാപാത്രത്തിനാണ് ഫഹദ് ജീവൻ നൽകുന്നത്. പോസ്‌റ്റർ ഇതിനോടകം തന്നെ സിനിമാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

കമൽഹാസനും ഫഹദിനൊപ്പം വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്‌ട കൃഷ്‌ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

തിയേറുകളില്‍ എത്തുന്നതിനു മുൻപ് തന്നെ ‘വിക്രം’ 100 കോടി ക്ളബ്ബിൽ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാര്‍ ആണ്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Most Read: ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE