തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്ക് ഫേസ് 3യിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ടെക്നോപാർക്കിലെ ചവറ്റുകൊട്ടയിൽ നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കഞ്ചാവ് പൊതിയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് റോഡിൽ എറിഞ്ഞപ്പോൾ സ്ഫോടക വസ്തു ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടമേൽക്കാതെ എക്സൈസ് സംഘം അൽഭുതകരമായി രക്ഷപെട്ടു. ടെക്നോപാർക്കിൽ ഒഴിഞ്ഞ് കിടന്ന കണ്ടൈനറിൽ നിന്ന് 80 ലിറ്റർ ചാരായവും കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്റ്റര്‍ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Also Read: വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും